ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി. അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചുവെന്ന് സെബി. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങൾ അനുചിതമാണെന്ന് സെബി. കാരണം കാണിക്കൽ നോട്ടീസ് നൽകിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിൻഡൻബർഗെന്ന് വിമർശനം.
സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് സെബി. വിരുദ്ധ താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സെബിക്ക് ആഭ്യന്തര സംവിധാനങ്ങൾ ഉണ്ട്. നിക്ഷേപങ്ങൾ സംബന്ധിച്ച് ചെയർപേഴ്സൺ മാധബി പുരി യഥാസമയം തന്നെ അറിയിച്ചിരുന്നു. ഓഹരി വിപണിയുടെ സമഗ്രത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സെബി വ്യക്തമാക്കി.തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച് സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് രംഗത്തെത്തിയിരുന്നു. തന്റെ എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചിരുന്നു എന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ് പുതിയ റിപ്പോർട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പ്രതികാര നടപടിയാണെന്നാണ് മാധബി ആരോപിച്ചു. ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുകയാണെന്നും അവർ ആരോപണം ഉന്നയിച്ചു.