Kerala News

സൗദി അറേബ്യയില്‍ തൃശ്ശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ തൃശ്ശൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് അപകടത്തില്‍ മരിച്ചത്. വാഹനത്തില്‍ നിന്നും ലോഡ് ഇറക്കുന്നതിനിടെ പൈപ്പ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ദമ്മാമിൽ വെച്ചായിരുന്നു അപകടമുണ്ടായത്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്ത് വര്‍ഷത്തിലധികമായി ദമ്മാമില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സക്കീര്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു.

Related Posts

Leave a Reply