Kerala News

സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു; പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

കോഴിക്കോട്: വളയം പൂവ്വംവയൽ എൽപി സ്കൂളിൽ പാചക തൊഴിലാളി ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപെട്ട വിദ്യാർത്ഥികളെയും പാചക തൊഴിലാളിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വളയം പ്രാഥമിക ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പിന്നീട് വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത അനുഭവപെട്ടത്.

Related Posts

Leave a Reply