India News

സ്‌കൂളില്‍ ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

അഹമ്മദാബാദ്: നവരാത്രി പരിപാടിക്കായി സ്‌കൂളില്‍ ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഗുജറാത്തിലെ വിജാപൂര്‍ നഗരത്തിലുള്ള സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം നടന്നത്. ആര്യ രാജ്സിംഗ് (15) എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നവരാത്രിയുടെ ഭാഗമായി സ്‌കൂള്‍ അലങ്കരിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുകയായിരുന്നു. ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ ആര്യക്ക് ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായി വിജാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ചാവ്ദ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും.

Related Posts

Leave a Reply