Kerala News

സുഹൃത്ത് അജാസ് മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കി

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അജാസ് മര്‍ദ്ദിക്കുന്നത് കണ്ടെന്ന് ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കി. ശംഖുമുഖത്തു വെച്ചാണ് മര്‍ദ്ദിച്ചതെന്നും മൊഴിയില്‍ പറഞ്ഞു.

തെളിവെടുപ്പിലായി പൊലീസ് അജാസുമായി ശംഖുമുഖത്തേക്ക് പോയി. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് അജാസ് ഇവരെ മര്‍ദിച്ചെന്നും അഭിജിത്ത് പറഞ്ഞു. അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ അഭിജിത്തിന്റെ കുടുംബത്തേയും പൊലീസ് ചോദ്യം ചെയ്യും. അജാസിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പാലോട് ഗവ. ആശുപത്രിയിലാണ് പരിശോധനയ്ക്ക് കൊണ്ടുപോയത്.

ആത്മഹത്യ ചെയ്ത ഇന്ദുജയുടെ സുഹൃത്തായ അജാസിന്റേതാണ് ഇന്ദുജയ്ക്ക് അവസാനമായി വന്ന കോളെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അജാസിന്റെ കോള്‍ വന്നതിന് പിന്നാലെയാണ് ഇന്ദുജ ജീവനൊടുക്കിയത്. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. എന്തിനാണ് മര്‍ദിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇരുവരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ദുജയെ ഒഴിവാക്കാന്‍ അഭിജിത്ത് ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് കിഴക്കുംകര വീട്ടില്‍ ശശിധരന്‍ കാണിയുടെ മകള്‍ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Posts

Leave a Reply