Kerala News

സുല്‍ത്താന്‍ബത്തേരിയില്‍ കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ 55കാരന്‍ വീണുമരിച്ചു

സുല്‍ത്താന്‍ബത്തേരി: കരിക്ക് പറിക്കാനായി വീട്ടുവളപ്പിലെ തെങ്ങില്‍ കയറിയ കുടുംബനാഥന്‍ വീണുമരിച്ചു. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി ഒതയോത്ത് വീട്ടില്‍ (ഐശ്വര്യനിവാസ്) പി ഒ ബാലരാജ് (55) ആണ് മരിച്ചത്.  ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് ഇദ്ദേഹത്തെ ഉടന്‍ ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, അരവിന്ദ് രാജ്. മരുമകന്‍: ഹബിന്‍ദാസ് (വൈത്തിരിയിലെ സബ്ജയില്‍ ജീവനക്കാരനാണ്)

Related Posts

Leave a Reply