ആദിവാസി വിഭാഗത്തിന്റെ ചുമതല വഹിക്കാന്‍ ഉന്നതകുലജാതര്‍ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന് വിനായകന്. സുരേഷ് ഗോപിയുടെ കുടുംബ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പ്രതികരണം. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമകുല ജാതന് അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും. ജയ് ഹിന്ദ് എന്നാണ് വിനായകന് ഫേസ്ബുക്കില്‍ കുറിച്ചത്. വിനായകന് ഫ്ലാറ്റില്‍ നിന്നും നടത്തിയ നഗ്നത പ്രദര്‍ശനത്തിന്റെ ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഉന്നതകുല ജാതര്‍ ആദിവാസി വിഭാഗത്തിന്റെ വകുപ്പു ചുമതലയില്‍ വരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദമായ പരാമര്‍ശം. ഇതുപോലെ തിരിച്ചും വേണം.എന്നാല്‍ മാത്രമേ ആ മേഖലകള്‍ക്ക് ഉന്നമനം ഉണ്ടാകുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഗോത്രവര്‍ഗ വിഭാഗത്തിന്റെ മന്ത്രിയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും പരാമര്‍ശമുണ്ടായിരുന്നു.
വിവാദമായത്തോടെ മാധ്യമങ്ങളെ പഴിക്കുകയായിരുന്നു സുരേഷ് ഗോപി. വാക്കുകള്‍ വളച്ചൊടിച്ചു. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞത് എന്നായിരുന്നു പ്രസ്താവന പിന്‍വലിക്കുമ്പോഴും വിശദീകരണമായി സുരേഷ് ഗോപി കൂട്ടിചേര്‍ത്തത്.