Kerala News

സിസ് ബാങ്ക് തട്ടിപ്പ്; എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസയും പ്രതിപ്പട്ടികയിൽ

കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 5 കേസുകളാണ് നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം പരാതികൾ നടക്കാവ് പൊലീസിൽ മാത്രം ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മനേജർ ഷംന കെ ടി, ഡയറക്ടർമാരായ റാഹില ബാനു, തൊണ്ടിക്കോട്ട് മൊയിതീൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചു എന്നാണ് ആരോപണം.

മൂവായിരത്തോളം പേരിൽ നിന്നും 15 കോടി മുതൽ 20 കോടി രൂപ വരെ സ്വീകരിച്ചു എന്നാണ് ആരോപണം. ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചശേഷം പണം മടക്കി നൽകാതെ വഞ്ചിച്ചെന്നാണ്‌ പരാതി.

പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യം തോന്നുന്ന പേര് നൽകിയാണ് കഴിഞ്ഞ മൂന്ന് വർഷമായി സിസ് ബാങ്ക് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏകദേശം മൂവായിരത്തോളം പേരാണ് പണം നിക്ഷേപിച്ചത്. ജോലി വാഗ്ദാനം, ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നി പേരുകളിലാണ് പണം സ്വീകരിച്ചിരുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും സാധാരണക്കാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കൽ, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. ഇവിടങ്ങളിൽ 15 കോടി മുതൽ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി.

Related Posts

Leave a Reply