ആലപ്പുഴ: സിപിഐഎം ആലപ്പുഴ ഏരിയ സമ്മേളനത്തില്‍ ഏരിയാ കമ്മിറ്റിക്ക് വിമര്‍ശനം. ഏരിയ കമ്മിറ്റിയില്‍ കച്ചവട, മാഫിയ താത്പര്യമുള്ളവരും ഉള്‍പ്പെടുന്നതായാണ് വിമര്‍ശനം. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായാണെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
മെറിറ്റ് ഉള്ളവരെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നും ഏരിയ സമ്മേളനത്തിൽ വിമർശനം ഉയർന്നു. അമിത ന്യൂനപക്ഷ പ്രീണനം പാരമ്പര്യ പാര്‍ട്ടി വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കി. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായി. ജില്ലയിലെ ഒരു വിഷയത്തിലും ജില്ലാ-ഏരിയാ കമ്മിറ്റികൾ ഇടപെടുന്നില്ലെന്നും ഏരിയ സമ്മേളനം കുറ്റപ്പെടുത്തി. ഇന്നലെയാണ് സിപിഐഎം ആലപ്പുഴ ഏരിയ സമ്മേളനത്തിന് തുടക്കമായത്.