Kerala News

സി​ഗരറ്റ് നൽകാത്തതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: സിഗരറ്റ് നൽകാൻ വിസമ്മതിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍. കോട്ടയം രാമപുരം കോർക്കുഴിയിൽ റോബിച്ചൻ, ഇടിയനാൽ താന്നിക്കവയലിൽ അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. രാമപുരം അമ്പലം ജങ്ഷന്‍ ഭാഗത്ത് നടന്നുവരികയായിരുന്ന യുവാവിനോട് ഇരുവരും ചേര്‍ന്ന് സിഗററ്റ് ചോദിച്ചു. യുവാവ് സിഗററ്റ് നല്‍കാന്‍ വിസമ്മതിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ യുവാവിനെ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് രാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷന്‍ എസ്എച്ച്ഒ അഭിലാഷ് കുമാര്‍ കെ, എസ്ഐമാരായ ജോബി ജേക്കബ്, വിനോദ്, സിപിഒമാരായ ബിജോ, ദീപു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അജിത് കുമാര്‍ രാമപുരം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply