India News

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് ചുമതലയേൽക്കും

സിഐഎസ്എഫിന്റെ ആദ്യ വനിതാ മേധാവിയായി നിന സിങ് നിയമിതയായി. സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്) മേധാവിയായി രാഹുല്‍ രസ്‌ഗോത്രയും നിയമിതരായി.

1993 ബാച്ച് മണിപ്പൂർ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനീഷ് ദയാൽ സിങ്. നവംബർ 30ന് സുജോയ് ലാൽ തായോസെൻ വിരമിച്ചതിനെത്തുടർന്ന് സിആർപിഎഫിന്റെ അധിക ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. സിഐഎസ്എഫ് മേധാവിയായി ദയാൽ സിങിനെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി. 2024 ഡിസംബർ 31 വരെ അദ്ദേഹത്തിന്റെ സേവന കാലാവധി തുടരും.

നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽസ്‌പെഷ്യൽ ഡയറക്‌ടറായ രാഹുൽ രസ്‌ഗോത്രയാണ് ദയാൽ സിങ്ങിനു പകരം പുതിയ ഐടിബിപി മേധാവി.
മണിപ്പൂർ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ രസ്ഗോത്രയുടെ സേവനകാലാവധി 2025 സെപ്തംബർ 30 വരെ തുടരും. രാജസ്ഥാൻ കേഡറിലെ 1989 ബാച്ച് ഐപിഎസ് ഓഫീസറായ നിന സിംഗ് നിലവിൽ സിഐഎസ്എഫിലെ സ്പെഷ്യൽ ഡിജിയാണ്.

Related Posts

Leave a Reply