India News

സാരി ഡോറിന് ഇടയിൽ കുരുങ്ങി, മെട്രോ ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം

ദില്ലി: മെട്രോ ട്രെയിനിന്റെ വാതിലിന് ഇടയിൽ സാരി കുടുങ്ങി. പാളത്തിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ 35കാരിക്ക് ദാരുണാന്ത്യം. ദില്ലിയിലെ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് അന്ത്യം. യുവതി ട്രെയിനിലേക്ക് കയറുകയായിരുന്നോ ഇറങ്ങുകയായിരുന്നോയെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ഇന്നലെ വൈകുന്നേരമാണ് യുവതി മരിച്ചത്. പശ്ചിമ ദില്ലിയിൽ നിന്ന് മോഹന്‍ നഗറിലേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് യുവതിയുടെ ബന്ധു വിക്കി വിശദമാക്കുന്നത്. ഏഴ് വർഷം മുന്‍പ് ഭർത്താവ് മരിച്ചുപോയ ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്. സംഭവത്തിൽ മെട്രോ സേഫ്റ്റി കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സാരി ഡോറിൽ ഉടക്കിയതിന് പിന്നാലെ യുവതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കേസ് എടുക്കുമെന്നും ദില്ലി പൊലീസ് വിശദമാക്കി.

Related Posts

Leave a Reply