മുംബൈ: ഔറംഗബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗ്നനായി നടക്കുന്നത് സിസി ടിവിയില്‍. ബിഡ്കിന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ 45കാരനായ ഡോക്ടര്‍ ആണ് വസ്ത്രമില്ലാതെ ആശുപത്രിക്ക് ചുറ്റും നടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ.ദയാനന്ദ് മോട്ടിപാവ്ലെ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് ഡോക്ടര്‍ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യത്തിന്റെയോ മറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതിന്റെയോ സ്വാധീനത്തിലായിരിക്കാം ഇത്തരമൊരു പ്രവൃത്തി. സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡോക്ടര്‍ മയക്കുമരുന്നിന് അടിമയാണെന്ന് ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.











