Kerala News

സതീഷ്‌കുമാറിന് ഇപി ജയരാജനുമായി അടുത്തബന്ധം; വെളിപ്പെടുത്തലുമായി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍ 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്‌കുമാറിന്റെ ഡ്രൈവര്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായിസതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്ന് വെളിപ്പെടുത്തല്‍. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു സതീഷ്‌കുമാറിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. എംകെ കണ്ണനുമായും സതീഷ് കുമാറിന് അടുത്തബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍.

സതീഷ് കുമാറിനെ ഇപി ജയരാജന്‍ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്താറുണ്ടെന്നും സതീഷ്‌കുമാറിന്റെ ഡ്രൈവര്‍. രാമനിലയത്തില്‍ അടക്കം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഗള്‍ഫില്‍ ഇരുവര്‍ക്കുമായി സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടെന്നും വെളിപ്പെടുത്തല്‍. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകള്‍ പാസാക്കാന്‍ കണ്ണനെ സതീഷ്‌കുമാര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണ്.

സതീഷ് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചു. കൈകാര്യം ചെയ്തതില്‍ മന്ത്രിമാരുടെ പണവുമുണ്ടെന്ന് സതീഷ് കുമാറിന്റെ ഡ്രൈവര്‍ പറയുന്നു. പൊലീസ് സേനയിലും സതീഷ് കുമാറിന് ബന്ധങ്ങളുണ്ട്. പൊലീസിനെ അടക്കി ഭരിക്കുന്നത് സതീഷ്‌കുമാറാണെന്ന് ഡ്രൈവര്‍. ഇടപാടില്‍ മുന്‍ എസ്പി ആന്റണിക്ക് നിക്ഷേപമുണ്ട്. എസ്പി ഉപയോഗിച്ചത് സതീഷ്‌കുമാറാിന്റെ വാഹനമാണെന്നും ഡ്രൈവര്‍ പറഞ്ഞു.

Related Posts

Leave a Reply