ഇന്നലെ തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിംതിൽ വെച്ച് നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു തൊഴിലാളികൾക്ക് പുരസ്കാരങ്ങൾ നൽകി നൽകി ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു സമ്മാനം. ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി വാസുകി ഐഎഎസ് സ്വാഗത പ്രസംഗം എംഎൽഎ ആന്റണി രാജു അധ്യക്ഷതയും ലേബർ കമ്മീഷണർ അർജുൻ പാൻഡെ കൃതജ്ഞതയും രേഖപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയുമായിരുന്നു. തൊഴിൽ നൈപുണ്യ ഡയറക്ടർ ശ്രീന എൻ മാധവും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളിൽ നിന്നും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. CITU നെ പ്രതിനിധീകരിച്ച് കെഎസ് സുനിൽകുമാറും, INTUC യെ പ്രതിനിധീകരിച്ച് വി ആർ പ്രതാപനും, AITUC വേണ്ടി ശങ്കർദാസും, BMS നായ് ജികെ അജിത്തും ചടങ്ങിൽ എത്തിച്ചേർന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച തൊഴിലാളികൾക്കാണ് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. 19 മേഖലകളിലുള്ള മികച്ച തൊഴിലാളികളെയാണ് സമ്മാന അർഹരായി തിരഞ്ഞെടുത്തത്. വളരെ സുതാര്യമായ രീതിയിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.തൊഴിൽ വകുപ്പിൽ കേരളം വളരെ മികച്ച മാറ്റങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വികസന സംവരണ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ക്രിയാത്മകവും കാര്യക്ഷമവും ആയ നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യ സുരക്ഷയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് നിരവധി നിയമ പരിഷ്കാരങ്ങൾക്കും നയ രൂപീകരണങ്ങൾക്കും വകുപ്പ് രൂപം നൽകി എന്ന് തൊഴിൽ വകുപ്പ് സെക്രട്ടറി വാസുകി ഐഎഎസ് സ്വാഗത പ്രസംഗം ചെയ്തുകൊണ്ട് സംസാരിച്ചു.