പ്രധാനമന്ത്രി മോദിയുടെ ക്വോട്ട തട്ടിയെടുക്കൽ പരാമർശങ്ങൾ തെറ്റായ പ്രചരണം ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഭരണഘടന ഭേദഗതിയിലൂടെ ജനാധിപത്യത്തെ തകർക്കുക, ദലിതുകളുടെയും പിന്നോക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുക എന്നിവയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് അവരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അവകാശപ്പെട്ടു.
കോൺഗ്രസ് ഉള്ളടത്തോളം കാലം ലോകത്ത് ഒരു ശക്തിക്കും ദരിദ്രരായ ജനങ്ങളിൽ നിന്ന് സംവരണം എടുത്തു കളയാനാവില്ലെന്നും രാഹുൽഗാന്ധി എക്സൽ പോസ്റ്റ് ചെയ്തു. ബിജെപി നേതാക്കളുടെയും നരേന്ദ്രമോദിയോട് അടുപ്പമുള്ളവരുടെയും പ്രസ്താവനകളിൽ നിന്ന് ഇപ്പോൾ വ്യക്തമാണ് അവരുടെ ലക്ഷ്യം. രാജ്യത്തിന്റെ ഭരണഘടന മാറ്റി ജനാധിപത്യം നശിപ്പിക്കുക.സംവരണം തട്ടിയെടുക്കുക എന്നതാണ് ലക്ഷ്യം.
ദലിതുകളുടെയും പിന്നോക്ക വിഭവങ്ങളുടെയും ഗോത്രവർഗ്ഗക്കാരുടെയും രാജ്യം ഭരിക്കുന്നതിലെ പങ്കാളിത്തം അവസാനിപ്പിക്കുക. ഭരണഘടനയും സംഭരണവും സംരക്ഷിക്കാൻ കോൺഗ്രസ് ബിജെപിയുടെ വഴിയിൽ പാറപോലെ നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി മോദിയുടെ ക്വോട്ട തട്ടിയെടുക്കൽ പരാമർശങ്ങൾ തെറ്റായ പ്രചരണം ആണെന്നും പട്ടികജാതി (എസ് സി ), പട്ടികവർഗ്ഗ (എസ് ടി ) മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംഭരണത്തിന് എതിരായത് ബിജെപി ആണെന്നും കോൺഗ്രസ് ശനിയാഴ്ച ആരോപിച്ചു.. 1950 മുതൽ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും സംവരണം സാധ്യമായത് കോൺഗ്രസ് പ്രധാനമന്ത്രിമാരും കോൺഗ്രസ് സർക്കാരുകളും അധികാരത്തിൽb ഇരുന്നപ്പോഴാണ് യാഥാർത്ഥ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു…