Kerala News

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ പരിശോധന നടത്തും. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും.

അസ്ഥിഭാ​ഗം മം​ഗളൂരിലെ ഫോറൻസിക ലാബിലേക്കാണ് അയക്കുക. ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാ​ഗത്ത് നിന്നാണ് അസ്ഥിഭാ​ഗം കണ്ടെത്തിയത്. മനുഷ്യന്റേതാണെന്നാണ് സംശയം. ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുന്നതിന് മുൻപാണ് അസ്ഥിഭാ​ഗം കിട്ടിയത്. തുടർന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉൾപ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാ​ഗമാണ് അസ്ഥിയെന്ന സംശയവും ഉയരുന്നുണ്ട്.

ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. റഡാർ പരിശോധന ഉണ്ടാകില്ലെന്നും മുമ്പത്തെ പരിശോധനഫലങ്ങൾ തിരച്ചിലിന് ഉപയോഗിക്കുമെന്നും എം ഇന്ദ്രബാലൻ ട്വന്റിഫോറിനോട് പറഞ്ഞു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ്നീക്കമാണ് തിരച്ചിൽ കൂടുതൽ ദുഷ്കരമാക്കുന്നത്.

Related Posts

Leave a Reply