Kerala News

ശ്രീകാര്യത്തെ വെട്ടുക്കത്തി ജോയ് വധത്തില്‍ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി

തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുക്കത്തി ജോയ് വധത്തില്‍ മുഖ്യപ്രതി അന്‍വര്‍ ഹുസൈന്‍ പൊലീസില്‍ കീഴടങ്ങി. കൊല ആസൂത്രണം ചെയ്ത അന്‍വര്‍ ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കേസിലെ പ്രധാന പ്രതിയായ സജീറിന്റെ ബന്ധുവാണ് അന്‍വര്‍.

അന്‍വറാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രാജേഷ്, ഉണ്ണികൃഷ്ണന്‍, വിനോദ്, നന്ദു ലാല്‍, സജീര്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

അന്‍വറും ജോയിയും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജോയ്. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് ജോയ് പുറത്തിറങ്ങിയത്.

Related Posts

Leave a Reply