നവംബര്‍ 14 ശിശു ദിനമാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്റ്റാമ്പ് തയ്യാറാക്കലില്‍ മികച്ച ചിത്രമായി അയിരൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റിജു എസ് രാജേഷിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് റിജു ഒന്നാം സ്ഥാനം നേടിയത്.
എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ അംബാട്ടുപറമ്പില്‍ രാജേഷ് -ഷബാന ദമ്പതികളുടെ മകളാണ് റിജു. ഇരട്ട സഹോദരി റിധിയും ഒരേ ക്ലാസിലാണ്. അച്ഛന്‍ രാജേഷ് പോസ്റ്റ്മാനും അമ്മ ഷബാന ബേക്കറി ഉടമയുമാണ് .
