കൊല്ലം: കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം ഉണ്ടായത്.
ആന്ധ്രപ്രദേശിൽ നിന്നും ശബരിമലയിലേക്ക് പോകാനായി വന്നവർ സഞ്ചരിച്ചിരുന്ന കാർ ശബരിമലയിൽ നിന്നും വന്ന തെലുങ്കന സ്വദേശികളായ അയ്യപ്പ ഭക്തർ വന്ന ട്രാവലറുമായാണ് കൂട്ടി ഇടിക്കുകയായിരുന്നു. ഇതിലൊരു വാഹനം മറ്റൊരു കാറിലും ഇടിച്ചു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രി പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.