Kerala News

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കണ്ണൂർ: കണ്ണൂരിൽ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലപ്പട്ടം സ്വദേശി തങ്കമണിയാണ് മരിച്ചത്. മരത്തിൽ ഉരഞ്ഞ് പറമ്പിൽ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനിൽ അബദ്ധത്തിൽ തൊടുകയായിരുന്നു.

3 മാസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും സമാനമായ ദുരന്തം നടന്നിരുന്നു. നെയ്യാറ്റിൻകരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരനാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.  ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ബാബുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

 

Related Posts

Leave a Reply