കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് ഒരാൾ മരിച്ചു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ഇന്നേ ദിവസം സംഭവിക്കുന്ന രണ്ടാമത്തെ ടിപ്പർ അപകടമാണിത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചിരുന്നു. കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലും മരണമടഞ്ഞു.