Kerala News

വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിൽ താമസിക്കുന്ന തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ദൃശ്യങ്ങൾ പ്രതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സമൂഹ മാധ്യങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

തൃശൂർ കൊരട്ടി സ്വദേശിയായ രഞ്ജിത് രണ്ടു വർഷത്തോളമായി കുളത്തൂപ്പുഴയിൽ താമസിച്ച് പ്രദേശത്ത് വെൽഡിംഗ് ജോലികൾ ചെയ്തു വരികയാണ്. അടുത്തിടെയാണ് സമൂഹ മാധ്യമത്തിലൂടെ വീട്ടമ്മയുമായി രഞ്ജിത്ത് അടുപ്പം സ്ഥാപിച്ചത്. തുടർന്ന് വീഡിയോ കോൾ വഴി പ്രതി യുവതിയുടെ നഗ്നവീഡിയോ കൈക്കലാക്കി. ഇത് പിന്നീട് സുഹൃത്തുകൾക്ക് അയച്ചു കൊടുത്തു.

കൂടാതെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. യുവാവിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റിലേക്ക് കടന്നത്. വീട്ടമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related Posts

Leave a Reply