Kerala News

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്ത യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു

സുല്‍ത്താന്‍ ബത്തേരി: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്ത യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ വീട്ടില്‍ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാന്‍ കൂട്ട് നിന്ന ബത്തേരി പട്ടര്പടി തെക്കേകരയില്‍ വീട്ടില്‍ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതല്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായി പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ കൊല്ലം പുനലൂരിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം കഠിന തടവ് വിധിച്ചത് രണ്ട് ദിവസം മുമ്പാണ്.  തെന്മല സ്വദേശി റെനിൻ വർഗീസിനേയാണ് പുനലൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.  തെന്മല ഒറ്റക്കൽ സ്വദേശിയായ  23 വയസുള്ള റെനിൻ കഴിഞ്ഞ വർഷം മെയിലാണ് കൃത്യം നടത്തിയത്. 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്.

Related Posts

Leave a Reply