തിരുവനന്തപുരം: വിഴിഞ്ഞം മുക്കോല ബാറിൽ ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ബാറിലെ ഷെഫ് ആയ ഷിബുവിനാണ് കുത്തേറ്റത്. ഷിബുവിന്റെ കയ്യിലും മുഖത്തും പരിക്കേറ്റു. ബാറിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വര സ്വദേശി ദിനേശ് ആണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.