തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ ഗൈഡ് പദവിയില്‍ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്ഡി ഗൈഡുമായ ഡോ.അസീസ് തരുവണക്കെതിരെയാണ് നടപടി.
ലൈംഗികച്ചുവയോടെ പെരുമാറുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്‌തെന്നായിരുന്നു അസീസ് തരുവണയുടെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തിയ വിദ്യാര്‍ത്ഥിനിയുടെ പരാതി. ഇയാള്‍ക്ക് കീഴില്‍ ഗവേഷണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗവേഷകര്‍ നിലപാടെടുത്തതോടെ പരാതിക്കാരടക്കമുള്ള നാല് ഗവേഷകര്‍ക്ക് മറ്റ് ഗൈഡുമാരുടെ സേവനം ലഭ്യമാക്കി. 2015-2016ല്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.