Entertainment India News Kerala News

വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍ ആദ്യ പ്രദര്‍ശനം തുടങ്ങി

ആരാധകരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനോടുവില്‍ വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ചു. പാലക്കാട്ടെ ഫാന്‍സ് ഷോകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍. ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്‌ക്രീനുകളിലാണ് ഇന്ന് റിലീസാകുന്നത്.

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്‌ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് ലിയോയുടെ പ്രധാന സവിശേഷത. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.

സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ലിയോയില്‍ അണിനിരക്കുന്നത്.

Related Posts

Leave a Reply