India News Top News

വാശീയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം ഡൽഹിയിൽ ഇന്ന് വിധിദിനം

വാശീയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം ഡൽഹിയിൽ ഇന്ന് വിധിദിനം. രാജ്യ തലസ്ഥാനത്ത് ബിജെപി ഭരണം പിടിക്കുമോ? ആംആദ്മി പാർട്ടി ഭരണം നിലനിർത്തുമോ? കോൺ​ഗ്രസ് തിരിച്ചുവരവ് നടത്തുമോ? എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നു പാർട്ടികളും വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്കാണ് മുന്‍തൂക്കമെങ്കിലും തെരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമാകുമെന്ന് പ്രവചനതീതമാണ്. ഡല്‍ഹിയില്‍ ശരവേഗത്തില്‍ വളര്‍ന്നുപന്തലിച്ച അരവിന്ദ് കെജ്രിവാളിന്റെ ആപ്പ് യുഗം അതേവേഗത്തില്‍ തന്നെ അവസാനിക്കുകയാണോ എന്ന സംശയങ്ങളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം മൂന്ന് പാർട്ടികൾക്കും നിർണായകമാണ്.

Related Posts

Leave a Reply