Kerala News

വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ‘ക്രെ​ഡി​റ്റ്​ സ്​​കോ​ർ’ കുറഞ്ഞ നിലയിൽ‌ തുടരുന്ന പ്രശ്നം ; പരിഹരിക്കണമെന്ന് ഹൈക്കോടതി.

കൊ​ച്ചി: വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ‘ക്രെ​ഡി​റ്റ്​ സ്​​കോ​ർ’ കുറഞ്ഞ നിലയിൽ‌ തുടരുന്ന പ്രശ്നം പരിഹരിക്കണമെന്ന് ട്രാ​ൻ​സ്​ യൂ​നി​യ​ൻ സി​ബി​ൽ ലി​മി​റ്റ​ഡി​ന്​ നിർദേശം നൽകി ഹൈക്കോടതി. വായ്പയെടുത്ത തുക മുഴുവനായി അടച്ചുതീർത്തിട്ടും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ കു​റ​ഞ്ഞ ക്രെഡിറ്റ് സ്കോറാണ് കാണപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് അ​ഞ്ച​ൽ അ​ല​യ​മ​ൺ സ്വ​ദേ​ശി കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ന​ൽ​കി​യ ഹർജിയിലാണ് നിർദേശം നൽകിയത്. ​ജസ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റേതാണ് ഉ​ത്ത​ര​വ്. കനറാ ബാങ്കിൽ നിന്നാണ് ഹർജിക്കാരൻ വായ്പ എടുത്തത്. ഹർജിക്കാരന്റെ ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​​ അ​ർ​ഹ​മാ​യ ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ക​ന​റാ ബാ​ങ്കി​ന്‍റെ ഓ​ൺ​ലൈ​ൻ ​പോ​ർ​ട്ട​ലി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മൂ​ന്നാ​ഴ്ച​ സമയമാണ് ബാങ്കിന് കോടതി അനുവദിച്ചിരിക്കുന്നത്. ക​ന​റാ ബാ​ങ്കി​ൽ​നി​ന്ന്​ എ​ടു​ത്ത വാ​യ്പ അ​ട​ച്ചു​തീ​ർ​ത്തി​ട്ടും ക്രെ​ഡി​റ്റ്​ റേ​റ്റ്​ താ​ഴ്ന്ന നി​ല​യി​ൽ തു​ട​രു​ന്നുവെന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാണ് വോണു​ഗോപാൽ ഹർജി നൽകിയത്. വാ​യ്​​പ കു​ടി​ശ്ശി​ക​യും പു​തി​യ ബാ​ധ്യ​ത​ക​ളും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ൽ സ്​​കോ​ർ അ​ർ​ഹ​ത​ക്ക​നു​സ​രി​ച്ച്​ ഉ​യ​ർ​ത്താ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ്​ ഹർജി​യി​​ലെ ആ​വ​ശ്യം. വേണു​ഗോപാൽ നൽകിയ ഹർജി തീ​ർ​പ്പാ​ക്കിയാണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ത്ത​ര​വ് പുറപ്പെടുവിപ്പിച്ചത്. അതേസമയം ക്രെ​ഡി​റ്റ്​ റേ​റ്റി​ങ്​ ഉ​യ​ർ​ത്തേ​ണ്ട​ത്​ സി​ബി​ലാ​ണെ​ന്ന്​ ബാ​ങ്കിൻ്റെ വാദം. വായ്പ അടച്ചുതീർന്നതായും ഈ വിവരം സി​ബി​ലി​ന്‍റെ ഓ​ൺ​ലൈ​ൻ സൈ​റ്റി​ൽ അ​പ്​​ഡേ​റ്റ്​ ചെയ്തിരുന്നുമായിരുന്നു ബാങ്ക് വിശദീകരണം നൽകി.

Related Posts

Leave a Reply