വയനാട്: ലക്കിടിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനൊന്ന് വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. പെൺകുട്ടിയെ കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് മാവൂര്‍, വെള്ളന്നൂര്‍ സ്വംദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യക്കാണ് ഗുരുതരമായ അസ്വസ്ഥത നേരിട്ടത്. മറ്റുള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ലക്കിടിയിലെ ഹോട്ടലിൽ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്.
