വടക്കാഞ്ചേരി കുമ്പളങ്ങാട് ഗൃഹനാഥന് വീട്ടില്‍ ഷോക്കേറ്റ് മരിച്ചു. കുമ്പളങ്ങാട് കിഴക്കേതില്‍ രാജന് ആണ് ഷോക്കേറ്റ് മരിച്ചത്. 64 വയസായിരുന്നു. ഓടിട്ട വീട്ടില്‍ അടുക്കള ഭാഗത്ത് ബള്‍ബ് ഹോള്‍ഡര്‍ മാറ്റുന്നതിനിടെയാണ് ഷോക്കേറ്റ് വീണത്. ഇദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.