Kerala News

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് വാഹനത്തിനകത്ത് രണ്ട് യുവാക്കൾ മരിച്ച് കിടന്നത്. മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. 4 മണിക്കൂർ നീണ്ട ഇൻക്വസ്റ്റ് നടപടികൾക്കൊടുവിൽ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Posts

Leave a Reply