Kerala News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കെ. വി തോമസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രൊഫസര്‍ കെ വി തോമസ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെയാണ് പ്രതികരണം. വികസനം വോട്ട് ആയാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

എറണാകുളം കാക്കാന്‍ ഹൈബി ഈഡന് അപ്പുറം ഒരുപേരില്ല യുഡിഎഫില്‍. കോട്ടപൊളിക്കാന്‍ കെ ജെ മാക്‌സി, എം അനില്‍കുമാര്‍, യേശുദാസ് പറപ്പള്ളി എന്നിവരുടെ പേരുകളാണ് ഇടതുപാളയത്തില്‍ ഉള്ളത്. സ്വതന്ത്ര – പരീക്ഷണമാണെങ്കില്‍ കെ വി തോമസുമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് കെ വി തോമസ്.

മൂന്ന് തവണ മാത്രമാണ് എറണാകുളം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫിനൊപ്പം
നിന്നത്. കഴിഞ്ഞ തവണ പി രാജീവ് തോറ്റത് ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക്. ഇക്കുറി കെ റയില്‍ ഉള്‍പ്പടെ ചര്‍ച്ചയാകുമ്പോള്‍ എറണാകുളം എല്‍ഡിഎഫിന് ബാലികേറാമലയാവില്ലെന്നും മുന്‍
എംപി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കൂടുതല്‍ ജനകീയമായ ഇടപെടലുകള്‍ നടത്താനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം.

Related Posts

Leave a Reply