India News

ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്…..

ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്….. ഏഴു ലോകസഭാ സീറ്റുകളിലും മത്സരിക്കുമെന്നെ ഡൽഹിയിലെ കോൺഗ്രസ് വ്യക്താവ്. അൽക്ക ലാംബയുടെ പരാമർശമാണ് കല്ല് കടിക്ക് കാരണമായത് . അതേസമയം ലാം ബായുടെ പരാമർശത്തിനെതിരെ ആം ആദമി വക്താവ് പ്രിയങ്ക കക്കർ രംഗത്തെത്തി. ഡൽഹിയിൽ സഖ്യത്തിന് ഇല്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ അർത്ഥമില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കുകയാണെന്നും ആം ആദം പാർട്ടി വ്യക്തവ് തുറന്നടിച്ചു. മുംബൈയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കണമോ എന്ന് ഉന്നത നേതാക്കൾ തീരുമാനിക്കുമെന്ന് പ്രിയങ്ക കക്കർ പറഞ്ഞു. ഡൽഹിയിൽ ആദംആദമി പാർട്ടിയും കോൺഗ്രസ് പാർട്ടിയും സീറ്റുകൾ വീതം വച്ചേക്കാം എന്ന സൂചനയ്ക്കിടെയാണ് തർക്കം ഉയർന്നത്. ഡൽഹിയിലെ മുഴുവൻ സീറ്റിലും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് ആണ് നിർദ്ദേശം നൽകിയതെന്നും കോൺഗ്രസ് നീക്കം. പ്രതിപക്ഷ ഐക്യത്തെ തകിടം മറിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതല്ലെന്നും സീറ്റ് വീതം വെപ്പ് സഖ്യമടക്കമുള്ള കാര്യങ്ങൾ ചർച്ചയായില്ലെന്നും ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദീപക് ബാബറിയ വ്യക്തമാക്കി…

Related Posts

Leave a Reply