Kerala News

ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശനെന്ന് മൻസൂർ അലി ഖാൻ

തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി നടൻ മൻസൂർ അലി ഖാൻ. വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശനാണെന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. പരാമർശത്തിനെതിരെ തൻ്റെ എക്സ് ഹാൻഡിലിലൂടെ തൃഷ പ്രതികരിച്ചു.

ഈയിടെ നടത്തിയ ഒരു വാർത്താ സമ്മേളത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’- മൻസൂർ അലി ഖാൻ പറഞ്ഞു. ലിയോയിൽ വില്ലൻ വേഷം നൽകാത്തതിലെ നിരാശയും മൻസൂർ അലി ഖാൻ പങ്കുവച്ചിരുന്നു.

ഈ പരാമർശത്തിനെതിരെയാണ് തൻ്റെ എക്സ് ഹാൻഡിലിലൂടെ തൃഷ പ്രതികരിച്ചത്. മൻസൂർ അലി ഖാൻ്റെ പ്രസ്താവന നീചവും വെറുപ്പുളവാക്കുന്നതുമാണ്. ഈ സ്ത്രീവിരുദ്ധ, സെക്സിസ്റ്റ്, അനാദരവായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവത്തിലുള്ള പരാമർശത്തെ അപലപിക്കുന്നു. അയാൾക്ക് അങ്ങനെയൊക്കെ ആശിക്കാം. പക്ഷേ, ഇന്നുവരെ അയാളെപ്പോലെ ഒരു മോശം ആൾക്കൊപ്പം ഒരുമിച്ചഭിനയിക്കേണ്ടി വന്നിട്ടില്ലാത്തതിനാൽ ആശ്വസിക്കുന്നു. ഇനിയും എൻ്റെ കരിയറിലുടനീളം അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പാക്കും. അയാളെപ്പോലുള്ളവരാണ് മനുഷ്യരാശിയിൽ മോശം കൊണ്ടുവരുന്നത് എന്നും തൃഷ പ്രതികരിച്ചു.

Related Posts

Leave a Reply