Entertainment Kerala News

ലഹരിക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. പ്രയാഗയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് നോട്ടീസ് കൈമാറിയത്. ലഹരിക്കേസില്‍ പിടിയിലായ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുള്ളത്.

പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ 20 അധികം ആളുകളും മുറിയില്‍ എത്തി. ഏത് പശ്ചാത്തലത്തിലാണ് ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി ബന്ധം എന്നതടക്കമാണ് അന്വേഷിക്കുന്നത്. ഹോട്ടലിലെ രജിസ്റ്റര്‍ പങ്കുവച്ച ഘട്ടത്തില്‍ തന്നെ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു.

Related Posts

Leave a Reply