Kerala News

‘ലക്ഷങ്ങളുടെ ബില്ലുകള്‍ പാസാക്കുന്നില്ല’; തൃശ്ശൂരില്‍ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞുവെച്ചു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉമയെ തടഞ്ഞുവെച്ചത്.

ഗ്രാമപഞ്ചായത്തിലെ എല്‍എസ്ജിഡി, തൊഴിലുറപ്പ് വിഭാഗങ്ങളിലായി ലക്ഷങ്ങളുടെ ബില്ലുകള്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ചത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തിങ്കളാഴ്ച മറ്റൊരിടത്തേക്ക് സ്ഥലം മാറി പോകാനിരിക്കെ ബില്ലുകള്‍ പാസാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രാവിലെത്തന്നെ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയിരുന്നു. എന്നാല്‍ എഞ്ചിനീയര്‍ ബില്ല് പാസാക്കി നല്‍കിയില്ല.

ഒരാഴ്ചയായി ബില്ലുകള്‍ പാസാക്കുന്നതിനായി കയറി ഇറങ്ങുന്നുവെങ്കിലും ഉദ്യോഗസ്ഥ ഒപ്പിടാന്‍ തയ്യാറാകുന്നില്ല എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്തുകൊണ്ടാണ് ബില്ല് പാസാക്കാത്തത് എന്ന് വ്യക്തമാക്കുന്നില്ല എന്നും പ്രതിഷേധക്കാര്‍ പരാതിപ്പെടുന്നു.

Related Posts

Leave a Reply