യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് തൊണ്ടയിടറിക്കൊണ്ട് പ്രേമകുമാരി. കുറേ നേരം മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിച്ചെന്നും പ്രേമകുമാരി കൂട്ടിച്ചേര്‍ത്തു.
