അമേരിക്കൻ ക്ലബ് ഇൻ്റർ മയാമി സൂപ്പർ താരം ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് പരിശീലകൻ ടാര മാർട്ടിനോ. അർജൻ്റൈൻ ടീമിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതുള്ളതിനാൽ താരത്തിന് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമായേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.
ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചതിനു പിന്നാലെയാണ് പരിശീലകൻ്റെ വെളിപ്പെടുത്തൽ. മെസിയില്ലാതെയും മത്സരങ്ങൾ ജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻ്റർ മയാമിക്കായി ആകെ 9 മത്സരങ്ങൾ കളിച്ച മെസി 11 ഗോളും 6 അസിസ്റ്റും നേടി. മെസിയുടെ കീഴിൽ ക്ലബ് ആദ്യമായി യുഎസ് ലീഗ്സ് കപ്പും നേടിയിരുന്നു.
സെപ്തംബർ 7, 12 തീയതികളിലാണ് മെസി രാജ്യാന്തര ജഴ്സിയിൽ ഇറങ്ങുക. ഏഴിന് ഇക്വഡോറും 12ന് ബൊളീവിയയുമാണ് മെസിയുടെ എതിരാളികൾ.
