മെക്സിക്കോ: മെക്സിക്കോയിലെ റിസോർട്ട് നഗരമെന്ന് പേരുകേട്ട പ്യൂർട്ടോ പെനാസ്കോയിൽ ജാക്കൂസിയിൽ നിന്ന് ഷോക്കേറ്റ് 43കാരന് ദാരുണാന്ത്യം. ജോർജ് എൻ എന്ന അമേരിക്കൻ പൗരനാണ് അപകടത്തിൽ മരിച്ചത്. റോക്കി പോയിൻ്റ് എന്നറിയപ്പെടുന്ന പ്രശസ്തമായ റിസോർട്ടിലാണ് അപകടം നടക്കുന്നത്. വിനോദ സാഞ്ചാരത്തിനെത്തിയതാണ് ദമ്പതികൾ. ഇയാൾക്കൊപ്പമുണ്ടായിരുന്ന പങ്കാളിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
കുളിക്കാനായി ചൂട് വെള്ളം നിറക്കുന്ന ബാത്ത് ടബ്ബ് പോലെയുള്ള സംവിധാനമായ ജാക്കൂസിയിൽ നിന്ന് എങ്ങനെയാണ് ഷോക്കേറ്റതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിന് ശേഷം വൈദ്യുതാഘാതമേറ്റതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ മെക്സികോ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിസോർട്ടിലെ മറ്റ് താമസക്കാർക്ക് മുന്നറിയിപ്പും നൽകിയി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.