മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫസർ നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ ശ്രേഷ്ഠ യുടെ ബാനറിൽ ജലീലിയോ എഴുതി ഹരീഷ്മേനോൻ സംവിധാനം ചെയ്ത “മുയലുകളുടെ ആരാമം” എന്ന നാടകത്തിന് സുപ്രധാന 4 അവാർഡുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും മികച്ച നാടകം, മികച്ച സംവിധാനം , മികച്ച രചന, മികച്ച രംഗ വിധാനം ( ശ്യാം രാമചന്ദ്രൻ) എന്നിങ്ങനെ 4 അവാർഡുകൾ കരസ്ഥമാക്കി. കഥ കൊണ്ടും വ്യത്യസ്തമായ അവതരണത്തിലൂടേയും നാടക0 വിധികർത്താക്കളുടേയും കാണികളുടെയും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു നാടകം ആയി മാറി.