Kerala News

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുകുമാരന്‍ നായര്‍

ക്ഷേത്രങ്ങളില്‍ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ഷേത്രങ്ങളില്‍ ഉടുപ്പിട്ട് തന്നെ കയറണമെന്ന് അവരെല്ലാം കൂടി തീരുമാനിച്ചു. ഉടുപ്പിടാത്തത് നമ്പൂതിരി ആണോ എന്നറിയുന്നതിന് വേണ്ടി ആണെന്ന് ചിലര്‍ വ്യാഖ്യാനം ചെയ്തു. ഈ വ്യഖ്യാനങ്ങളൊക്കെ ഹിന്ദുവിന്റെ പുറത്ത് മാത്രമേയുള്ളോ – അദ്ദേഹം ചോദിച്ചു.

ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അവരുടെ ആചാരങ്ങള്‍ ഉണ്ട്. അതിനെ വിമര്‍ശിക്കാന്‍ ഇവിടത്തെ മുഖ്യമന്ത്രിക്ക് ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ. ഹിന്ദുവിന്റെ കാര്യം ഏതെലും ഒരു കൂട്ടര്‍ മാത്രം ആണോ തീരുമാനിക്കുന്നത്. അവരുടെ ക്ഷേത്രത്തില്‍ ഷര്‍ട്ട് ഇടുന്നതിനെ എതിര്‍ക്കുന്നില്ല. കാലങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റണം എന്ന് പറയാന്‍ ഇവര്‍ ആരാണ്. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിന്റെ ആചാരങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. ഓരോ ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു മുന്നോട്ട് പോകാന്‍ ഹൈന്ദവ സമൂഹത്തിനു അവകാശമുണ്ട്. പുരോഗമനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആളാണ് മന്നം – അദ്ദേഹം വിശദമാക്കി.

ഹിന്ദുവിന് മാത്രം ചിലത് പാടില്ല എന്ന നിലപാട് രാജ്യത്ത് അംഗീകരിക്കാന്‍ പാടില്ല. ഇതിനൊക്കെ ചാതുര്‍വര്‍ണ്യം നിരത്തി വെക്കേണ്ട കാര്യം ഇല്ല . ഉടുപ്പിടാതെ പോകേണ്ട ക്ഷേത്രത്തില്‍ അങ്ങനെ പോകണം. ഉടുപ്പ് ഇട്ടു പോകേണ്ട ക്ഷേത്രത്തില്‍ അങ്ങനെയും പോകണം. ഹിന്ദു സമൂഹത്തിനു ആചാരങ്ങളില്‍ പാലിക്കുന്നത്തില്‍ സ്വാതന്ത്ര്യം വേണം. അത് പറയേണ്ട സമയത്ത് തന്നെ പറയുകയാണ് – അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply