India News

മുംബൈയില്‍ സൈക്കിള്‍ സ്റ്റണ്ടിനിടെയുണ്ടായ അപകടത്തില്‍ കൗമാരക്കാരന് ദാരുണാന്ത്യം.

മുംബൈ: മുംബൈയില്‍ സൈക്കിള്‍ സ്റ്റണ്ടിനിടെയുണ്ടായ അപകടത്തില്‍ കൗമാരക്കാരന് ദാരുണാന്ത്യം. നീരജ് യാദവ് എന്ന പതിനാറുകാരനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഘോഡ്ബന്ദര്‍ കോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്.

കുത്തനെയുള്ള ചരിവിലൂടെ നീരജ് അതിവേഗം സൈക്കിള്‍ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിനോട് ചേര്‍ന്നുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നീരജ് സംഭവ സ്ഥലത്തു തന്നെ കുഴഞ്ഞ് വീണു. നീരജിനെ രക്ഷിക്കാൻ വഴിയാത്രക്കാർ ശ്രമിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ സമീപത്തെ ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Related Posts

Leave a Reply