Entertainment India News

മാസ്സ് ലുക്കുമായി സൂര്യ…. ‘കങ്കുവ’ ചിത്രീകരണം പൂർത്തിയായി

തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും ആരാധകർ ഏറെ ഉള്ള താരമാണ് തമിഴ് നടൻ സൂര്യ. സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രം വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും എന്ന് അടുത്തിടെ പുറത്തുവിട്ട സൂര്യയുടെ സെക്കൻഡ് ലുക്കില്‍ വ്യക്തമായിരുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയായി എന്നറിയിക്കുന്ന കുറിപ്പിനൊപ്പമുള്ള സൂര്യയുടെ മാസ്സ് ലുക്ക് വീണ്ടും ആരാധകരെ കുഴപ്പിച്ചിരിക്കുകയാണ്. അവിനാശ് ഗൗരിക്കറാണ് നടൻ സൂര്യയുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്.2024 പകുതിയോടെ സൂര്യ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത എന്നത് ആരാധകരെ നിരാശരാക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. ‘വാടിവാസല്‍’ എന്ന ചിത്രവും സൂര്യ നായകനായി റിലീസിനൊരുങ്ങുന്നുണ്ട്. സംവിധാനം വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സംവിധായകൻ അമീറും ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

Related Posts

Leave a Reply