മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇഡിക്ക് മുന്നിൽ ഹാജരായി. സിഎംആർഎൽ ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ, ഐ ടി മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഐടി ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് ഹാജരായത്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയോട് ഇന്ന് ഹാജരാക്കാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഇതുവരെ ഹാജരായിട്ടില്ല. വീണാ വിജയൻറെ സോഫ്റ്റ്‌വെയർ കമ്പനിയായ എക്‌സാലോജിക്കുമായുള്ള
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കൊച്ചിയിൽ ഉന്നത ഇ.ഡി. ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സ്‌പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു യോഗം. കേരളത്തിലെ ഇഡി കേസുകൾ വിശകലനം ചെയ്യുന്നതിനാണ് യോഗം ചേർന്നത്.