International News Kerala News

മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി

മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. കപ്പൽ യാത്രയ്ക്കിടെയാണ് മനേഷിനെ കാണാതായത്.

ലൈബീരിയൻ എണ്ണക്കപ്പലായ MT PATMOS ൽ നിന്നുമാണ് മനേഷിനെ കാണാതായത്. കപ്പലിൻ്റെ സെക്കന്റ് ഓഫീസറാണ് മനേഷ് കേശവ് ദാസ്. അബുദാബിയിലെ ജെബൽ ധാനയിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കാണാതായതെന്നാണ് സൂചന.

ഈ മാസം 11 നാണ് ഉദ്യോഗസ്ഥനെ കാണാതായതെന്ന് കപ്പൽ അധികൃതർ പറഞ്ഞു. കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മനേഷിനെ കണ്ടെത്താനായിട്ടില്ല. മനേഷിനായി തെരച്ചിൽ തുടരുകയാണെന്നും കപ്പൽ അധികൃതർ അറിയിച്ചു. ഇതിനിടെ മനേഷിന്റെ കുടുംബം കേന്ദ്ര സർക്കാരിന് പരാതി നൽകി.

Related Posts

Leave a Reply