Kerala News

മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്ക് മർദനം; ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞു

മലപ്പുറത്ത് ഷവർമയ്‌ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന് ഹോട്ടൽ ഉടമയ്ക്ക് മർദനം. ഹോട്ടൽ ഉടമ ഉൾപ്പെടെ നാലംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടായതായും പരാതി. മലപ്പുറം പുത്തനതാണിയിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്‌മൽ എന്നിവർക്ക് പരുക്ക്. സത്താർ, മുജീബ്, ജനാർദ്ദനൻ, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്‌. പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു. അക്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

Related Posts

Leave a Reply