Kerala News

മലപ്പുറം സ്വദേശിയെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ മധ്യവയസ്കനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണി ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം പുത്തൻ തെരുവിലെ വീട്ടിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് കുടുംബശ്രീയുടെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇടത് അനുകൂല പ്രൊഫൈൽ ബീന സണ്ണി എന്ന ഐഡി തന്റേതാണെന്ന് ഇന്നലെ ഉണ്ണി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോര്‍ട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Posts

Leave a Reply