മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകനെതിരെ നടപടി. അധ്യാപകൻ എം സജുവിനെതിരെയാണ് നടപടി. കോഴിക്കോട് കാവുന്തറ AUP സ്കൂളിലെ അധ്യാപകൻ സജുവിന് സസ്പെൻഷൻ. അന്വേഷണവിധേയമായി 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുവെന്ന് സ്കൂൾ മാനേജ്മന്റ് അറിയിച്ചു.
അതേസമയം കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട് മെഡിക്കൽ ടീം നൽകിയിട്ടുണ്ട് എന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു .340 പേർ രോഗാവസ്ഥയിലാണ്, 30 അംഗ സംഘത്തെ ആരോഗ്യ വകുപ്പ് അവിടെ നിയോഗിച്ചിട്ടുണ്ട് എന്നും മന്ത്രി
ഇതൊരു പൊതുജനാരോഗ്യ വിഷയമാണ്, ഉത്തരവാദിത്തപ്പെട്ടവർ അറിയിക്കേണ്ടതായിരുന്നു, രോഗബാധിതരായ ആളുകൾ വിവിധ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്.വെള്ളത്തിൽ നിന്ന് തന്നെയാണ് ഈ ആരോഗ്യപ്രശ്നം ഉണ്ടായത്, കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിൻ്റെ മുപ്പതാംഗ ടീം അവിടെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.