Kerala News

മദ്യ ലഹരിയില്‍ ശല്യം ചെയ്യുന്നത് പതിവായി; കോട്ടയത്ത് മകനെ അമ്മ കൊലപ്പെടുത്തി

കോട്ടയം മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അനു ദേവ് വൈകുന്നേരത്തോടെയാണ് മരിച്ചത്. മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. സാവത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുദേവിന്റെ സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.

Related Posts

Leave a Reply